ഡൽഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് (ഡിസം. 3) മാറ്റി. ഞായറാഴ്ച മിസോറാമിലെ ജനങ്ങൾക്ക് വിശേഷ ദിവസമാണ്. ഇത് ചൂണ്ടിക്കാട്ടി വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന് കമ്മീഷന് നിരപധി പേർ പരാതി നൽകിയിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഞായറാഴ്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നിശ്ചയിച്ച പ്രകാരം നടക്കും. നവംബര്‍ ഏഴിന് ഒറ്റ ഘട്ടമായാണ് മിസോറാമിലെ തെരഞ്ഞെടുപ്പ് നടന്നത്. 40 അസംബ്ലി മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed