ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെയെന്ന് കണ്ടെത്തി. ഐ ബോർഡ് ഡ്രോണിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. പുഴയിലെ മൺകൂനയോട് ചേർന്നുള്ള നാലാമത്തെ സ്പോട്ടിൽ ലോറിയെന്നാണ് സൂചന. കാബിൻ തകർന്നിരിക്കാനാണ് സാധ്യത, എന്നാൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഐ ബോർഡ് പരിശോധനയുടെ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി.

നാല് സിഗ്നലുകളാണ് പുഴയിൽ നിന്ന് ലഭിച്ചത്. ഇതിൽ ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നലാണ് ട്രക്കാവാനുള്ള സാധ്യത. ഈ സിഗ്നൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധനയായിരിക്കും ഇനി നടക്കുക. ഇന്നലെ ഒരു ദൃക്‌സാക്ഷി ലോറി ഒഴുകി പോകുന്നത് കണ്ടതായി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സിഗ്നൽ ലഭിച്ചത്. പുഴയിലെ അടിയൊഴുക്ക് കാരണം മുങ്ങൽ വിദഗ്‌ധർക്ക് പരിശോധിക്കുന്നതിൽ പ്രയാസമുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed