തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയത്.
വട്ടപ്പാറ സ്വദേശികളായ സിദ്ധാർത്ഥ് (13), ആദിത്യൻ (13), രഞ്ജിത്ത് എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. വട്ടപ്പാറ സ്കൂൾ വിദ്യാർത്ഥികളാണ് ഇവർ. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങിയത്.
