കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്‍റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.

അഞ്ച് വാഹനങ്ങളിലായിട്ടാണ് പൊലീസ് സംഘം എത്തിയത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടി കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്‍റോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

You missed