എരുമേലി: ലക്ഷക്കണക്കിന് രൂപ വിലയുള്ള MDMA-യുമായി യുവാവ് പിടിയിൽ. കോട്ടയം പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസ് സാഫ് സംഘമാണ് പിടികൂടിയത്.

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ സംശയകരമായ സാഹചര്യത്തിൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് പിടിയിലായത്. ശബരിമല തീർത്ഥാടകരെയും കൊണ്ട് എത്തിയ വാൻ ഡ്രൈവറാണ് പിടിയിലായ യുവാവ്.

