കാഞ്ഞിരപ്പള്ളി: അതിതീവ്ര മയക്കുമരുന്നായ എം.ഡി.എം.എയുമായി കാഞ്ഞിപ്പള്ളി കൂവപ്പള്ളി സ്വദേശിയായ മെറിൻ ജയിംസിനെ പോലീസ് പിടികൂടി. 5 ഗ്രാമിലേറെ എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

കാഞ്ഞിരപ്പള്ളി പാലപ്രയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. നാളുകളായി ഇയാൾ ഉപയോഗിക്കുന്നതും കച്ചവടം നടത്തുന്നതുമാണന്ന് പോലീസ് പറയുന്നു. ഇന്ന് കച്ചവടം നടത്തുവാനായി കൈയ്യിലിരുന്ന മയക്കുമരുന്നുമായിട്ടാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരിൽ മുമ്പ് കൊലപാതക ശ്രമം അടക്കുള്ള കേസ് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

