പാലാ: സമ്പൂർണ സ്ട്രോക്ക് ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് സ്ട്രോക്ക് ദിനാചരണത്തോടനുബന്ധിച്ച് സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു. സ്ട്രോക്ക് സംഭവിക്കുന്ന രോഗികൾക്ക് ഓരോ നിമിഷവും നിർണായകമായതിനാൽ അടിയന്തര ചികിത്സ അതിവേഗം ലഭ്യമാക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് സംവിധാനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. സംവിധാനത്തിന്റെ പ്രഖ്യാപനം ആശുപത്രി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഫാ. മാത്യു തെക്കേൽ നിർവഹിച്ചു. പക്ഷാഘാതം ഗൗരവത്തോടെ കാണേണ്ട ആരോഗ്യപ്രശ്നമാണെന്നും സമയബന്ധിതമായ ചികിത്സയ്ക്ക് നിർണായക പ്രാധാന്യമുള്ളതിനാലാണ് സ്ട്രോക്ക് കോറിഡോർ സംവിധാനം പ്രത്യേകമായി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രോക്ക് ബാധിക്കുന്ന രോഗികളെ ഉടൻ ആശുപത്രിയിലെത്തിക്കുന്നതിനായി സ്ട്രോക്ക് ആംബുലൻസ് സംവിധാനവും മാർ സ്ലീവാ മെഡിസിറ്റിയിലുണ്ട്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് പ്രാഥമിക പരിശോധനയിൽ സ്ട്രോക്ക് തിരിച്ചറിഞ്ഞാൽ 15 മിനിറ്റിനുള്ളിൽ സി.ടി., എം.ആർ.ഐ. പരിശോധനകൾ നടത്താൻ സാധിക്കും. അനുയോജ്യരായ രോഗികൾക്ക് രക്തം കട്ടപിടിച്ചത് അലിയിക്കുന്ന മരുന്നുകൾ നൽകുന്ന ത്രോംബോലൈസിസ്, രക്തക്കട്ട നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബക്ടമി എന്നിവ ഉൾപ്പെടെയുള്ള ചികിത്സകളും സ്ട്രോക്ക് കോറിഡോർ സംവിധാനത്തിലൂടെ വേഗത്തിൽ ലഭ്യമാകും.

മാർ സ്ലീവാ മെഡിസിറ്റിയിലെ എമർജൻസി, ന്യൂറോളജി, ന്യൂറോഇന്റർവെൻഷണൽ, ന്യൂറോസർജറി, ക്രിട്ടിക്കൽ കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങൾ ഏകോപിച്ചാണ് സ്ട്രോക്ക് കോറിഡോർ സംവിധാനത്തിന് മേൽനോട്ടം വഹിക്കുന്നത്. സ്ട്രോക്ക് ചികിത്സയിൽ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.

അസോസിയേറ്റ് ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഡോ. മാത്യു ചേന്നാട്ട്, റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ന്യൂറോളജി വിഭാഗം മേധാവി ഡോ. സജേഷ് എസ്.ആർ., ന്യൂറോസർജറി വിഭാഗം മേധാവി ഡോ. സരീഷ് കുമാർ എം.കെ., എമർജൻസി വിഭാഗം മേധാവി ഡോ. ശ്രീജിത്ത് ആർ. നായർ, ന്യൂറോഇന്റർവെൻഷണൽ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോസ് പോൾ ലൂക്കാസ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജോസുകുട്ടി മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. ഷിപ്ര രചന സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *