കോഴിക്കോട്: ഹോട്ടലില്‍ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ(39) യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ യുവതി ബില്ലിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തു വരുന്ന കുന്ദമംഗലം പാലക്കല്‍ റസ്റ്റോറന്റില്‍ ഉണ്ണിക്കൃഷ്ണന് അതിക്രമിച്ചു കയറുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്റിന്റെ മുന്‍വശത്തെ ചില്ല് കുത്തിപ്പൊട്ടിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും, പൊട്ടിയ ഗ്ലാസ് യുവതിയുടെ കഴുത്തിന് നേരെ വീശി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഉണ്ണിക്കൃഷ്ണനെ കുന്ദമംഗലത്ത് വെച്ച് സി.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയില്‍ ഇയാളെ റിമാന്‍ഡ് ചെയ്തു

