കോട്ടയം : 33 തദ്ദേശസ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ വാർഡ് 11ൽ ( കുറ്റിമരം പറമ്പ്) എസ്ഡിപിഐക്ക് നേട്ടം. എസ്ഡിപിഐ സ്ഥാനാർത്ഥി അബ്ദുൽ ലത്തീഫ് വിജയിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കൽ ഡിവിഷനിൽ , 5 റൗണ്ട് എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ്.

തലനാട് പഞ്ചായത്ത്‌ മേലടുക്കം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐ എമ്മിലെ കെ കെ ഷാജിയാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *