കോട്ടയം: കുടയംപടിയിൽ വാഹനാപകടം സ്കൂട്ടർ യാത്രികന് പരിക്ക്. സ്കൂട്ടർ യാത്രികനെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുടയംപടി സ്വദേശി സുധാകരനാണ് അപകടത്തിൽ പെട്ടത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

സുധാകനരന്റെ സ്കൂട്ടറിൽ പിന്നാലെ എത്തിയ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധാകരനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധാകരന്റെ നില ഗുരുതരമാണ്. സ്കൂട്ടർ യാത്രികൻ കാറിന് മുകളിലൂടെ തെറിച്ചു വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *