കാഞ്ഞിരപ്പള്ളി: കെ. കെ റോഡിൽ പൊൻകുന്നം കോടതിപ്പടിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.

കോടതിക്ക് സമീപത്ത് വെച്ച് കാർ റോഡിൽ യു ടേൺ ചെയ്യുവാൻ ശ്രമിച്ചപ്പോൾ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാരുതി സ്വിഫ്റ്റ് കാറും, ഡ്യൂക്ക് ബൈക്കുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *