കോട്ടയം: എം.സി റോഡിൽ കോട്ടയം കുമാരനല്ലൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരായ പുനലൂർ സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു. ഇന്നു രാവിലെ 08.45 ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം.

പുനലൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കു വരികയായിരുന്നു കാറിൽ സഞ്ചരിച്ച കുടുംബം. ഇവർ സഞ്ചരിച്ച കാറിൽ എതിർദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ വൈക്കം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മാധവ് ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശം ഏതാണ്ട് പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

നാട്ടുകാർ ചേർന്ന് ഓട്ടോറിക്ഷ വിളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ കുമാരനല്ലൂർ ഭാഗത്ത് വൻ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്. അപകടവിവരം അറിഞ്ഞ് കൺട്രോൾ റൂം പൊലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *