കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് മൈനവളവു ഭാഗത്ത് റോഡരികിൽ ചത്ത നിലയിൽ പുള്ളിപ്പുലിയെ കണ്ടത്.
ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. മുത്തപ്പൻപ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു.
