കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി തമ്പലക്കാട് പള്ളിപ്പടിയിൽ സർവീസ് സഹകരണ ബാങ്കിന് സമീപത്തായി PWD റോഡരികിൽ നിന്നിരുന്ന അൻപത് വർഷത്തിലധികം പഴക്കമുള്ളതും ഏകദേശം നൂറ് ഇഞ്ചിനടുത്ത് വണ്ണം വരുന്നതുമായ തണൽമരത്തിൻ്റ ശിഖരങ്ങൾ സോഷ്യൽ ഫോറസ്ട്രി, ജില്ലാട്രീ കമ്മിറ്റി അനുമതിയില്ലാതെ മുറിച്ചു മാറ്റിയതായി മാറ്റിയതായി ആരോപണം.

വർഷങ്ങൾ പഴക്കമുള്ള ഇ മരം റോഡരികിലെ പ്രധാന തണൽ മരമായിരുന്നു. കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജറുടെ മൗനാനുവാദത്തോടെയാണ് മരത്തിൻ്റ ശിഖരങ്ങൾ മുറിച്ചു മാറ്റിയത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇത് സംബന്ധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് തമ്പലക്കാട് സ്വദേശിയായ പൊതുപ്രവർത്തകൻ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, വനം വകുപ്പ് മന്ത്രി, കളക്ടർ എന്നിവർക്ക് പരാതി നൽകി. ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും അറിയിച്ചു.
