കോട്ടയം: പൂക്കോട് വൈറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിനു പിന്നിൽ എസ്എഫ്ഐ തന്നെയെന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏകസംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്

കെ.എസ്‌.യു വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ സമ്പൂർണ്ണം. വിവിധ പരീക്ഷകൾ നടക്കുന്ന സ്കൂളുകളും, കോളേജുകളും ബന്ദിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി അംഗം ജോബിൻ ജേക്കബ്, കെഎസ്‌യു സംസ്ഥാന ഭാരവാഹികളായ ജിത്തു ജോസ്, സെബാസ്റ്റ്യൻ ജോയി എന്നിവർ സംസാരിച്ചു.

ജിതിൻ ജോർജ്, ബോണി മാടപ്പള്ളിൽ പാർഥിവ് സലിമോൻ, ആൽബി ജോൺ, അശ്വിൻ സാബു, അമിൻ നജീബ്, സോണി മോൾ, ബാവിൻ ജിബി, റിസ്‌വാൻ, ടെൽവിൻ, അച്ചു, അംജിദ് ദേവ സുരേഷ് എന്നിവർ നേതൃത്വം നൽകി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *