കാലങ്ങളായുള്ള യാത്രക്കാരുടെ ഒരു വലിയ പ്രശ്നത്തിന് ഒടുവില്‍ പരിഹാരമാകുന്നു. കെഎസ്‌ആർടിസി ബസുകളിലെ ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ തീരുമാനമായി.

ഇത് സംബന്ധിച്ച നിർദേശം ഡിപ്പോകള്‍ക്ക് നല്‍കി. യാത്രാക്കാരുടെ സൗകര്യാർത്ഥം അവ‍ർക്ക് ബസില്‍ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക. കെസ്‌ആർടിസി ബസുകളില്‍ ചിലതില്‍ കയറാൻ ആരോഗ്യമുള്ളവർക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികള്‍ ഉയർന്നതിനെ തുടർന്നാണ് നടപടി.

മോട്ടോർ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പില്‍ നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും, 40സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ. ചില കെഎസ്‌ആർടിസി ബസുകളില്‍ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതില്‍ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ.

എന്നാല്‍,വിഷയത്തില്‍ മെക്കാനിക്കല്‍ ജീവനക്കാരുടെ അഭിപ്രായത്തില്‍ പഴയ ബസുകളില്‍ ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്ബോള്‍ സ്പ്രിങ് പ്ലേറ്റുകളില്‍ വരുന്ന മാറ്റം കാരണം വീണ്ടും ഉയരം കൂടാൻ സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്. ഉയരം കുറയ്ക്കാനുള്ള സൗകര്യങ്ങള്‍ ഉടൻ ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *