ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപ്പടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായും കത്തിനശിച്ചു. തീ പടരും മുമ്പ് യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസും അഗ്നിശമന സേന ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി