കോട്ടയം: ക്ഷീരവികസന വകുപ്പ് കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ ആതിഥേയത്വത്തിൽ ഇദംപ്രഥമമായി നടത്തുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമം-2025-26 തമ്പലക്കാട് നോർത്ത് സംഘത്തിൻറെ പരിധിയിലുള്ള ചർച്ച് പാരിഷ് ഹാളിൽ വച്ച് സംസ്ഥാന സർക്കാരിലെ ബഹു. മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ 2025 ആഗസ്റ്റ് 21, 22, 23 തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുകയാണ്.

പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാവിധ സഹായസഹകരണങ്ങളും കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് എല്ലാ ജനപ്രതിനിധികളുടെയും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു. പ്രസ്തുത പരിപാടിയുടെ ആലോചനായോഗം- സ്വാഗതസംഘം രൂപീകരണം 2025 ജൂലൈ 31 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുകയാണ്. നമ്മുടെ ബ്ളോക്കിലെ എല്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളെയും സാദരം ക്ഷണിക്കുകയാണ്.
27-07-2025 Dairy Extension Officer, Kanjirappally Mob No: 9496622317