വേനല്‍ക്കാലം രൂക്ഷമാകാന്‍ ആരംഭിച്ചതോടെ കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റാണ്. എന്നാല്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ്. 11.5 കോടി യൂണിറ്റാണ് അന്ന് രേഖപ്പെടുത്തിയത്. ചൂട് വർദ്ധിച്ചതോടെ കൂടുതല്‍ ആളുകള്‍ എയർ കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നതു മൂലം പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതാണ് ഇതിനുളള കാരണങ്ങളിലൊന്ന്. ഇത്തവണയും വലിയ തോതിലുളള എ.സി വില്‍പ്പനയാണ് കമ്ബനികള്‍ ലക്ഷ്യമിടുന്നത്. ഇത് വൈദ്യതി ഉപഭോഗം ഈ സീസണിലും വര്‍ധിക്കാനുളള സാഹചര്യം ഒരുക്കുമെന്നാണ് കരുതുന്നത്.

ട്രാൻസ്ഫോർമറുകള്‍

കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബി നേരിട്ട മറ്റൊരു പ്രതിസന്ധി സംസ്ഥാനത്തുടനീളം നൂറുകണക്കിന് ട്രാൻസ്ഫോർമറുകള്‍ പൊട്ടിത്തെറിച്ചതാണ്. ട്രാൻസ്‌ഫോർമറുകള്‍ പൊട്ടിത്തെറിക്കുന്നത് കൊച്ചി പോലുള്ള നഗരങ്ങളില്‍ പതിവ് പ്രശ്‌നമായിരുന്നു. ഓവർലോഡാണ് ട്രാൻസ്‌ഫോർമറുകള്‍ പൊട്ടിത്തെറിക്കാനും ഫ്യൂസുകള്‍ കത്താനുമുളള കാരണം.

ഇതിന് പരിഹാരമെന്ന നിലയില്‍ ഉപഭോഗത്തില്‍ ഗണ്യമായ വർദ്ധനവുള്ള പ്രദേശങ്ങളില്‍ 110 കെ‌.വി ട്രാൻസ്‌ഫോർമറുകള്‍ക്ക് പകരം 160 കെ.‌വി ട്രാൻസ്‌ഫോർമറുകള്‍ സ്ഥാപിക്കാനുളള ആലോചനകളിലാണ് അധികൃതര്‍. 2,500 ഓളം പുതിയ ട്രാൻസ്‌ഫോർമറുകള്‍ വാങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇത്തവണയും ഏപ്രില്‍-മെയ് മാസങ്ങളില്‍ കനത്ത വൈദ്യുതി ഉപഭോഗമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed