പാലാ: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതിയുടെ കോട്ടയം ജില്ലാ സമ്മേളനം നാളെ (ഏപ്രിൽ 28, ചൊവ്വ) പാലായിൽ വെച്ച് നടക്കും. പാലാ മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ സമ്മേളന നടപടികൾ രാവിലെ 11 മണിക്ക് ആരംഭിക്കും. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ശ്രീ. ഇ.എസ്. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. മനോജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ദിയ പുളിക്കക്കണ്ടം മുഖ്യാതിഥിയായി പങ്കെടുക്കും.

രാവിലെ 10.00 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കുന്ന ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിക്കും. ചിക്കൻ വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുക, തമിഴ്നാട് ലോബിയുടെ കുത്തക അവസാനിപ്പിക്കുക, ശാസ്ത്രീയമായ വില നിയന്ത്രണം നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

സംസ്ഥാന ഭാരവാഹികളായ ജോജി ജോസഫ്, പി.എസ്. ഉസ്മാൻ, ജില്ലാ സെക്രട്ടറി അബ്ദുൽ സത്താർ, സംഘാടക സമിതി ചെയർമാൻ ഔസേപ്പച്ചൻ തകിടിയേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ജില്ലയിലെ പത്ത് ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


