കാഞ്ഞിരപ്പള്ളി: ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ ഉൾക്കൊണ്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആചരിക്കുന്നു.

ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾ സമഗ്ര ശിക്ഷ കേരള, BRC കാഞ്ഞിരപ്പള്ളി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
രാവിലെ ദീപശിഖാ പ്രയാണവും വിളമ്പര ജാഥയും കാഞ്ഞിരപ്പളളി NHA UPS ൽ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ സമാപനം കുറിച്ചു. കാഞ്ഞിരപ്പള്ളി പോലിസ് സബ് ഇൻസ്പെക്ടർ ടി.ജി രാജേഷ് ഫ്ലാഗ് ഓഫ് നടത്തി.

കാഞ്ഞിരപ്പള്ളി എ.ഇ.ഒ ഷൈലജ പി. എച് അദ്ധ്യക്ഷ വഹിച്ച പരുപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബി.പി.സി അജാസ് വാരിക്കാടൻ സ്വാഗതം പറഞ്ഞു.

NHA ഹെഡ്മിസ്ട്രസ് ദീപ യു നായർ, തഹസിൽദാർ ബെന്നി മാത്യു, NHA PTA പ്രസിഡന്റ് നാദിർഷാ കോനാട്ട്പറമ്പിൽ,
ജോർജ് കോര സ്വരുമ,
ബ്ലോക്ക് ഓഫീസർ സിയാദ് ടി. ഇ, ഫാദർ വിൽസൺ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വിവിധ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു . സംസ്ഥാന കായികോത്സവത്തിൽ ജേതാക്കളായ മുഹമ്മദ് ഫർഹാൻ, അനീറ്റ സണ്ണി, പ്രവീണപ്രകാശ്, ശിവനന്ദ് R ശേഖർ, ജ്യൂവൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വിവിധ സ്കൂളുകളിലെ ബാന്റ്, SPC, NCC, JRC കേഡറ്റുകൾ പരിപാടികൾക്ക് നിറം ചാർത്തി.
റീബി വർഗീസ് ടെയിനർ BRCT കൃതജ്ഞത അറിയിച്ചു.
