കാഞ്ഞിരപ്പള്ളി: വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രോഗികളായവര്‍ക്കുള്ള സഹായ വിതരണവും നടത്തി. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En
പഞ്ചായത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി മാതൃക കുടിവെള്ള പദ്ധതികളിലൊന്നാണെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ആനക്കല്ല്, പൊന്മല, വണ്ടന്‍പാറ, പൊടിമറ്റം എന്നിവിടങ്ങളിലായി 485 കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി. രണ്ട് പമ്പ് ഹൗസുകളും 50,000 ലിറ്ററിന്റെ രണ്ടും 30,000 ലിറ്ററിന്റെ ഒരു ജലസംഭരണിയുമാണ് 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ളത്. ഗുണഭോക്തക്കളായ നിര്‍ദ്ദന രോഗികള്‍ക്കാണ് ചികിത്സാ സഹായം നല്‍കിയത്.
പ്രസിഡന്റ് തോമസ് ജോസ് കുമ്മണ്ണൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ഡാനി ജോസ്, കുടിവെള്ള പദ്ധതി പഞ്ചായത്ത് തല കോ ഓര്‍ഡിനേറ്റര്‍ ടോമി പൂവത്തോലി, സൊസൈറ്റി ഭാരവാഹികളായ സി.റ്റി. ജോസഫ്, ഡി. സാബു ഉതിരാംകാവില്‍, റെജീന റഷീദ്, ഷൈജു ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
There is no ads to display, Please add some