കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്ക് സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന വാഗണർ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ വാഹനം റോഡിലൂടെ പോവുകയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം അപകടം നടന്നിട്ട് ഒരു മണിക്കൂർ പിന്നിട്ടിട്ടും കാഞ്ഞിരപ്പള്ളി പോലീസ് തിരിഞ്ഞു നോക്കിയില്ല എന്ന് നാട്ടുകാർ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

