കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്ക് സമീപം കാറും ഒമ്നി വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KSFwMePgaVy6o0jLOecFIY

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും വരികയായിരുന്ന മണിമല സ്വദേശി സഞ്ചരിച്ചിരുന്ന ഒമ്നി വാനിൽ എതിർ ദിശയിൽ നിന്നും വരികയായിരുന്ന റാന്നി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ പരിക്കേറ്റ മണിമല സ്വദേശിയായ ബിജു, റാന്നി പെരുന്നാട് സ്വദേശികളായ ബിയാസ് ആനന്ദ് എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചകൾക്കായി റാന്നി സ്വദേശികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *