കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപെട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല.

അപകടത്തിൽ കാറിന്റെ മുൻവശം തകർന്ന നിലയിലാണ്. വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *