കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വാഹനാപകടം. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ വേലിയും തകർത്ത് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

എരുമേലി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. നിസ്സാര പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *