തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ ഉള്‍പ്പെടെ നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേതുടര്‍ന്ന് സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുന്നതിനിടെ ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയായിരുന്നു.സത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണം നടത്തി.

അതേസമയം മാർച്ചിനിടെ മാധ്യമപ്രവര്‍ത്തകർക്കും പരിക്കേറ്റു. ദ ന്യൂ ഇന്ത്യൻ എക്സപ്രസ് ഫോട്ടോഗ്രാഫർ വിൻസന്റ് പുളിക്കലിന് തലയ്ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *