കാഞ്ഞിരപ്പള്ളി: കെപിസിസി സംസ്കാര സഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന “ഉത്സവ് 2026” പരിപാടിയുടെ പ്രചരനാർത്ഥം സംസ്കാര സാഹിതി സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക വണ്ടി ഫെബ്രുവരി 9-10 തീയതികളിൽ കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി.

സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ജനറൽ കൺവീനറുമായ എം.കെ ഷമീർ ക്യാപ്റ്റനായി നയിച്ച പ്രചരണ ജാഥ പുസ്തക വണ്ടി വൈക്കം ബോട്ട് ജെട്ടി ജോൻഷനിൽ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സമാപിച്ചു. സമാപനം സമ്മേളനം ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ജി ഹരിലാൽ അധ്യക്ഷത വഹിച്ചു. കൺവീനർ സന്തോഷ്‌ മണ്ണാനി സ്വാഗതം പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ :പി എ സലിം മുഖ്യ പ്രഭാഷണം നടത്തി, പ്രശസ്ത സിനിമ നടൻമാരും സംവിധായാകാരായ ആലപ്പി അഷറഫ്, ജോസ് തോമസ് എന്നിവർ മുഖ്യാധിതികൾ ആയിരുന്നു സഹിതി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ എൻ വി പ്രദീപ്‌കുമാർ, കെ എം ഉണ്ണികൃഷ്ണൻ, ജയേഷ് തമ്പാൻ,റോണി കെ ബേബി,തോമസ് പാലത്തറ, അജി തകടിയിൽ, കെ എൻ നൈസാം, സുനി പത്യാല,സുനിൽ തേനമ്മക്കൽ’ ചന്ദ്രലേഖ മോഹൻ, ആമീൻ നജീബ്, ജോൺ ജേക്കബ്,

സേവ്യർ മൂലകുന്ന്, ടിഹാന ബഷീർ, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, ബിജു പത്യാല,
അബ്‌ദുൽ ഫത്താഹ്, ഷാജി തുണ്ടിയിൽ,ശ്യാം ബാബു, അജ്മൽ പാറക്കൽ, സിയാദ് പാറയിൽ ,സിനി ജിബു, ഡാനി ജോസ്, ചിഞ്ചു സാഹിയാൻ,അൽഫാസ് ഷാജി ആനിതോട്ടം, റഷീദ്, റോബിറ്റ്, എൻ എ അഷറഫ് ,ജയപ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *