കോട്ടയം: കോട്ടയം താലൂക്ക് ഓഫീസ് വളപ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ജീപ്പ് കത്തി നശിച്ചു. ലീഗൽ മെട്രോളജി വകുപ്പിൻ്റെ ജീപ്പാണ് പൂർണ്ണമായി കത്തി നശിച്ചത്.

ഇന്നു രാവിലെ 8 മണിയോടെ മിനി സിവിൽ സ്റ്റേഷനു വേണ്ടി പുതുതായി നിർമാണം ആരംഭിച്ച കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് അടക്കമുള്ള വേസ്റ്റിനു തീപിടിച്ച് വാഹനത്തിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

വേസ്റ്റിന് ആരെങ്കിലും തീയിട്ടതാകാനാണ് സാധ്യത. സിവിൽ സ്റ്റേഷൻ ജീവനക്കാരനാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *