മുണ്ടക്കയം: കഴിഞ്ഞ ദിവസം പ്ലസ് ടു പരീക്ഷാഫലം വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ കൊരുത്തോട് കവലയിൽ റോഡരികിൽ ഒരു ഫ്ലെക്സ‌് സ്ഥാപിച്ചു. രണ്ട് കൗമാരക്കാരുടെ പടവും തലവാചകവും ഉണ്ടായിരുന്നു അതിൽ: ‘പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കിയ ഞങ്ങൾക്ക് ഞങ്ങളുടെ തന്നെ അഭിനന്ദനങ്ങൾ’.

വച്ചതിനു പിന്നാലെ ഈ ഫ്ലെക്സ് പെട്ടെന്ന് നവ മാധ്യമങ്ങളിൽ വൈറലായി. നാട്ടുകാരെയും നവമാധ്യമങ്ങളിലെ ആളുകളെയും ചിരിപ്പിച്ച ഈ ഫ്ലെക്സിന്റെ പിന്നിൽ കോരുത്തോട് CKMSS സ്കൂ‌ളിലെ പ്ലസ് ടു വിദ്യാർഥികളായ അലൻനും കാശിനാദുമാണ്.

മാർക്ക് കൂടിയവരെ മാത്രം അഭിനന്ദനങ്ങൾ അറിയിക്കുകയും, ഉയർന്ന മാർക്ക് കിട്ടിയവരുടെ ഫ്ലെക്‌സ് വിവിധ സംഘടനകൾ കവലയിൽ വെച്ചതും കണ്ടപ്പോൾ ആണ് ഇവർക്കും ഇങ്ങനെ ഒരു ആശയം മനസ്സിൽ തോന്നിയത്, സ്വന്തമായി ഒരു ഫ്ലെക്സ് അങ്ങനെ കൈയിൽ ഉണ്ടായിരുന്ന കുറച്ചു പണം ശേഖരിച്ചു അവരും വെച്ചു സ്വന്തമായി ഒരു ഫ്ലെക്സ‌്.

എന്തായാലും സോഷ്യൽ മീഡിയയിൽ ഈ ഫ്ലെക്‌സ് തരംഗമായി തീർന്നു. ഇവരാണ് ഭാവിയുടെ വാഗ്ദദാനങ്ങൾ എന്ന പേരിൽ ഒക്കെയാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ കമന്റ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed