കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിന് നേരെ കരിങ്കൊടി കാട്ടുമെന്ന ഭീഷണിയെ തുടർന്ന് കെ എസ് യു ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കി. കെ എസ് യു ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിനെയാണ് കരുതൽ തടങ്കലിൽ ആക്കിയത്.

കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ മണിമല പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോട്ടയത്ത് നവ കേരള യാത്രക്കായി എത്തുന്ന മുഖ്യമന്ത്രിയെ തടയാൻ പദ്ധതി ആരോപിച്ചാണ് കരുതൽ തടങ്കലിൽ ആക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *