കോട്ടയം: അക്യുപങ്ചര്‍ പഠിച്ച ദമ്ബതികള്‍ വീട്ടില്‍ പ്രസവം എടുത്തതിനു പിന്നാലെ വീട്ടില്‍ പ്രവസവിച്ച വീട്ടമ്മ മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. ഞായറാഴ്ച രാവിലെ ടെലിവിഷന്‍ ചാനലുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മറ്റുമാണ് പലരും സംഭവം അറിയുന്നതു പോലും. സിറാജുദ്ദീൻ്റെ ഭാര്യ അസ്മയാണ് മരിച്ചത്. ആശാ പ്രവര്‍ത്തകര്‍ പോലും ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല.

പല തവണകളായി വീട്ടില്‍ ചെന്നിട്ടുണ്ടെങ്കിലും അസ്മ ഗര്‍ഭിണിയാണെന്ന് അറിയാഞ്ഞതിന്റെ ഞെട്ടലിലാണ് ആശവര്‍ക്കര്‍ പറമ്ബേന്‍ റൈഹാനത്ത്. വീട്ടില്‍ ചെല്ലുമ്ബോഴൊക്കെ ജനലിലൂടെയാണ് അസ്മയെ കണ്ടിട്ടുള്ളത്. അവസാനമായി ജനുവരിയില്‍ കണ്ടപ്പോള്‍ ഗര്‍ഭിണിയാണോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, അല്ലെന്നു പറഞ്ഞപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ നമ്ബര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരാവശ്യത്തിനും അവര്‍ വിളിച്ചിട്ടില്ലെന്നും റൈഹാനത്ത് സാക്ഷ്യപ്പെടുത്തുന്നു.

ഫോണിലൂടെ ബന്ധപ്പെടാറുണ്ടെങ്കിലും പലപ്പോഴും അസ്മ പ്രതികരിക്കാറില്ലെന്നാണ് അംഗന്‍വാടി അധ്യാപിക കെ. കെ വല്ലിയുടെയും അനുഭവം. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വർധിച്ചു വരികയാണ്. തിരൂരില്‍ വീട്ടില്‍ പ്രവസിച്ചവരെ വിളിച്ചു ചേര്‍ത്ത് ആദരിച്ച സംഭവും നടന്നിരുന്നു. വീട്ടില്‍ പ്രസവിച്ചവര്‍ക്കും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്കും വേണ്ടി പ്രത്യേക വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മതപരമായ വിശ്വാസങ്ങള്‍ കാട്ടിയാണ് ഇക്കൂട്ടര്‍ ആരോഗ്യ കേരളത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്. ‘ആശുപത്രിയില്‍ പോയാല്‍ രാസലഹരി കൊടുത്തു കൊല്ലും, ഗര്‍ഭിണികളെ മരുന്നു നല്‍കി അവരെ രോഗികളാക്കി മാറ്റും’ എന്നുള്ള സന്ദേശങ്ങള്‍ ഇത്തരം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഡോക്ടറായ അന്യപുരഷന്‍ പ്രസവം എടുക്കുന്ന സമയത്ത് സ്ത്രീകളെ സ്പര്‍ശിക്കും. രണ്ടിലധികം കുട്ടികള്‍ ഉണ്ടായാ അവര്‍ ഗര്‍ഭധാരണം നിര്‍ത്താന്‍ നിര്‍ബന്ധിക്കും തുടങ്ങി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ഏറെയാണ്. ഇതിനു പരിഹാരമായി ഇക്കൂട്ടര്‍ നിര്‍ദേശിക്കുന്നത് വീട്ടല്‍ പ്രവസമെടുക്കാനാണ്. ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കേണ്ടെന്ന നിലപാടാണ് നിര്‍ദേശിക്കുന്നതും.

ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാല്‍ ഇത്തരം ഗ്രൂപ്പുകള്‍ക്കു പ്രചാരമേറുന്നു എന്നതാണ്. നൂറുകണക്കിന് ആളുകളാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായിരിക്കുന്നത്. ശിശുമാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. ഓരോ 1000 ജനനത്തിലും 5 മരണം എന്നതാണു കേരളത്തിലെ കണക്ക്. ഇതു മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന ആരോഗ്യ മേഖല മുന്നോട്ടു പോകുമ്ബോഴാണ് വീട്ടിലെ പ്രസവം.മരുന്നുവെക്കാന്‍ സമ്മതമല്ല എന്നിങ്ങനെയുള്ള ന്യായവാദങ്ങള്‍ നിരത്തി ഇത്തരക്കാര്‍ മുന്നോട്ടു വരുന്നത്.

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണു മാതൃനവജാതശിശു മരണനിരക്കു വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്ബോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള രീതികളുടെ വസ്തുത മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നതു ജീവനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിയാൻ ഇക്കൂട്ടര്‍ തയാറല്ല.

There is no ads to display, Please add some