കാഞ്ഞങ്ങാട്: കാസർകോട് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു.ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർഥി യൂണിയനിലൂടെ കടന്നു വന്ന നേതാവായിരുന്നു വിനോദ് കുമാർ . തൻ്റെ കലാലയ കാലഘട്ടം നെഹ്റു കോളജ് യൂണിയൻ കൗസിലർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്, പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, പുല്ലൂർ – പെരിയ പഞ്ചായത്ത് സ്റ്റാൻഡിങ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പുല്ലൂർ വടക്കന്മാരൻ വീട് ഇ.പി. കുഞ്ഞികണ്ണൻ നമ്പ്യാരുടെയും ജാനകികുട്ടി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: പി.വി. മനോജ് (കർണ്ണാടക ബാങ്ക് മാനേജർ മംഗലാപുരം), പി.വി. ലീന (ദുബായ്).


