കോട്ടയം: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തിയ പ്രതിയെ കാപ്പ നിയമനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കുന്നുംപുറത്തു വീട് മനാഫ് കുഞ്ഞിയെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ല പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും പ്രതിയെ തടഞ്ഞ ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതിന് വിരുദ്ധമായി ജൂലൈ 28 ന് വൈകിട്ട് 05.40 മണിക്ക് കോട്ടയം ജില്ലയിൽ തലപ്പലം വില്ലേജിൽ ഓലായം കള്ള് ഷാപ്പിന് മുൻ വശത്ത് വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.