കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ടൗണിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ

കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. നിസ്സാര പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇത് പോലീസ് ഉദ്യോഗസ്ഥരോ, ആശുപത്രി വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

updating..

Leave a Reply

Your email address will not be published. Required fields are marked *