കാഞ്ഞിരപ്പളളി: വിജഞാന കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പളളി എസ്.ഡി കോളജില്‍ ക്യാമ്പസ് ഇഡസ്ട്രീയല്‍ പാര്‍ക്ക് അനുവദിക്കുമെന്നും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സംരഭം എന്ന ആശയം നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ ഫുഡ് പ്രോഡക്ഷന്‍,ബ്യൂട്ടീഷന്‍ കോഴ്സ്,റബ്ബര്‍ ടെക്നോളജി,പ്ലാസ്റ്റിക്ക് ടെക്നോളജി,ആഗ്രോ-ഫുഡ് ലാബ് എന്നീ കോഴ്സുകളില്‍ 175 വിദ്യാര്‍ത്ഥികള്‍ പംനം പൂര്‍ത്തീയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അവര്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ വ്യവസായ വകുപ്പ് മേധാവി രാകേഷ് കെ.ക,പ്രിന്‍സിപ്പാള്‍ സീമോന്‍ തോമസ്,ഡോ ജോജോ ജോര്‍ജ്, ഫാദര്‍ മനോജ് പാലക്കുഴി,വ്യവസായ വകുപ്പ് മേധാവികളായ ലോറന്‍സ് മാത്യൂ,കെ.കെ ഫൈസല്‍,റാണി അല്‍ഫോന്‍സ് ജോസ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *