കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവിൽ തടി ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം.

കാഞ്ഞിരപ്പള്ളി സ്വദേശിയായ എംഎൽഎ നജി എന്ന് വിളിക്കുന്ന നജീബ് കൊല്ലപുരയിടത്തിലിന്റെ ( ആക്രി വ്യാപാരം ഫയർ സ്റ്റേഷന് സമീപം ) വാഹനത്തിനു മുകളിലേക്കാണ് തടിലോറി മറിഞ്ഞത്. നാട്ടുകാരും ഫയർഫോഴ്സും പോലീസുകാരും അരമണിക്കൂറിലധികം പരിശ്രമിച്ചാണ് കാറിൽ കുടുങ്ങിയ നജീബിനെ പുറത്തെടുത്തത്.

പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. കാർ പൂർണമായും തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഗതാഗതം സ്തംഭിച്ചു.

ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണം. ഡ്രൈവറെ കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *