കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസഡന്‍റ് ജോളി മടുക്കകുഴിയുടെ വികസന ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച സാംസ്കാരിക നിലയം ഇന്ന് 3.30 ന് മൃഗസംരംക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബഹു.ജെ.ചിഞ്ചു റാണി ഉത്ഘാടനം ചെയ്ത് നാടിന് സമർപ്പി‍ക്കുന്നു. 20 ലക്ഷം രൂപ മുടക്കി കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു മാത്യുവിന്‍റെ ശ്രമഫലമായിട്ടാണ് തുകയനുവദിക്കുകയും പണി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുളളത്.

ഡോ.എന്‍.ജയരാജ് എം.എല്‍.എ (ഗവ. ചീഫ് വിപ്പ്) അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബഹു. ആന്‍റോ ആന്‍റണി എം. പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലതാ പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍, വാര്‍ഡ് മെമ്പര്‍ മഞ്ചു മാത്യു, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *