കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനയ്ക്കിടയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി.
ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ മൂന്ന് മണിയോടെയാണ് ലില്ലിയുടെ മരണം. നേരത്തെ മരിച്ച ജോണിന്റെ ഭാര്യയാണ്.
നേരത്തെ, ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പടെ ഏഴ് പേർ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരും ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
