തിരുവനന്തപുരം: വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രീം വാരി തേച്ചാൽ ഒന്നും സൗന്ദര്യം വരില്ലെന്നും ഇത്തരം ക്രീമുകൾ പരീക്ഷിക്കാൻ പാടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വ്യാജ ഫേസ് ക്രീം വിവാദത്തിൽ ആഭ്യന്തരവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ.മുരളീധരൻ കത്തുനൽകി.

ലൈസൻസ് ഇല്ലാതെ ഇത്തരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് വിപുലമായി അന്വേഷിക്കണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും അന്വേഷണം വേണം. കൂടുതൽ പരിശോധന നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *