തിരുവനന്തപുരം: നെടുമങ്ങാട് ജ്വല്ലറിയിൽ വൻ മോഷണം. 25 പവൻ സ്വർണവും വെള്ളിയും കവർന്നു. അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ഇന്നു രാവിലെ കടയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ കവർന്നതായി കണ്ടെത്തിയത്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽനിന്ന് 300 മീറ്റർ മാത്രം ദൂരമേ ജ്വല്ലറിയിലേക്കുള്ളൂ. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും തുടർ അന്വേഷണം.
