എല്ലുകളുടെ ശക്തി അറിയുന്നതിനുള്ള ഒരു പരിശോധന യാണ് ബോൺ മിനറൽ ഡെൻസിറ്റി പരിശോധന അഥവാ ബി എം ഡി. അസ്ഥി തേയ്മനം, എല്ലുകൾ പൊടിയുന്ന അവസ്ഥ, മറ്റു സന്ധികളുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ടെസ്റ്റ് ആണു ബോൺ മിനറൽ ഡെൻസിറ്റി അസ്സസ്മെന്റ് ടെസ്റ്റ്.

ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിൽ അസ്ഥികൾ ദുർബലമാകുന്നു. ഈ രോഗം നിശ്ശബ്ദമായ അവസ്ഥയായതിനാൽ രോഗലക്ഷണങ്ങളൊന്നുമുണ്ടാകണമെന്നും അതിനാൽ, ഒരു ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് കൂടാതെ, അസ്ഥി ഒടിവ് സംഭവിക്കുന്നത് വരെ അല്ലെങ്കിൽ അസ്ഥികൾ ക്ഷീണിച്ച് ദുർബലമാകുന്നത് വരെ ഓസ്റ്റിയോപൊറോസിസ് നിർണ്ണയിക്കാൻ കഴിയില്ല.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/GewjAzEb2ZJHdzAvguD2En
1499 രൂപ ചിലവ് വരുന്ന ഈ ടെസ്റ്റ് ചെയ്യാൻ 5 മിനിറ്റ് മാത്രം മതി. ജൂനിയർ ചേംബർ ഇന്റർനാഷണൽ അലുമിനി ക്ലബ് മേഘല XXII, ജെ സി ഐ ചങ്ങനാശ്ശേരി ചാപ്റ്റർ, Radio 90 FM – Voice of Amal Jyothi എന്നിവർ സംയുക്തമായി ചേർന്നുകൊണ്ട് തികച്ചും സൗജന്യമായി നടത്താനുള്ള അവസരം ഒരുക്കുന്നു. ഏപ്രിൽ 20-ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം പഴയ ക്വീൻസ് ഹോട്ടലിന് എതിർവശത്തുള്ള ബേത് ഹെസ്ദാസ് പ്രിൻസ് ഹോമിയോപതിക് ക്ലിനിക്കിൽ വച്ചു രാവിലെ 9.30 മുതൽ 1.30 വരെയാണ് ആദ്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
https://docs.google.com/forms/d/e/1FAIpQLSfsSpu6qD5i-_L2P-ujQlTKNwOtcFfHvwHH7L5w8rBa29Cb8g/viewform
ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് ഈ ക്യാമ്പിൽ സൗജന്യ സേവനം ലഭിക്കും. രണ്ടാമത്തെ ക്യാമ്പ് മെയ് 20 ആം തീയ്യതി പൊൻകുന്നം ബി എസ് എൻ എൽ ഓഫീസിനെതിർ വശം പ്രവർത്തിക്കുന്ന ഹോമിയോ മെഡിക്കൽ സെന്ററിൽ വെച്ച് രാവിലെ 9.30 മുതൽ 1.30 വരെ നടക്കും. ഈ ക്യാമ്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യ പരിശോധന ലഭ്യമാണ്.വെറും അഞ്ച് സെക്കൻഡിനുള്ളിൽ അസ്ഥികളുടെ സാന്ദ്രത നിർണ്ണയിക്കാൻ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുണമെന്ന് അഭ്യർത്ഥിക്കുന്നു.
മുൻകൂട്ടി ബുക്ക് ചെയ്യുവാൻ (6238709015) എന്ന നമ്പറിൽ വിളിക്കേണ്ടതാണ്. ടെസ്റ്റ് പൂർത്തിയാക്കി 5 മിനിറ്റിനുള്ളിൽ ഫലം നേടാനാകും.
Jc. റൂബൻ ജേക്കബ് ചാണ്ടി(JAC മേഖലാ പ്രസിഡന്റ്)
ജെ.സി. രഞ്ജിത്ത് ആൻഡ്റൂസ് (ചാപ്റ്റർ പ്രസിഡന്റ്, ചങ്ങനാശ്ശേരി )
ഫാ സിജു പുല്ലംമ്പ്ല- (സ്റ്റേഷൻ ഡയറക്ടർ- Radio 90, Voice of Amal Jyothi)
ഫാ ജോമി കുമ്പുകാട്ട് (പ്രോഗ്രാം ഡയറക്ടർ , Radio 90, Voice of Amal Jyothi)
