വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് പതിനൊന്നാം ദിവസം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ.
വിവിധ സേനകൾ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കുന്നു. ആവശ്യമെങ്കിൽ ഞായറാഴ്‌ചയും ജനകീയ തിരച്ചിൽ തുടരും. 131 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട്ടിലെത്തും.
നാളെ രാവിലെ 11 മണിയോടെ കണ്ണൂരിൽ എത്തുന്ന മോദി വ്യോമസേന ഹെലികോപ്റ്ററിൽ കൽപറ്റയിലേക്ക് പോകും. എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം ദുരന്തസ്ഥലത്തെത്തും. കണ്ണൂരിൽ ഗവർണറും മുഖ്യമന്ത്രിയും സ്വീകരിക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും. വയനാടിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഇതിൽ അനുകൂല തീരുമാനമാകും എന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
There is no ads to display, Please add some