സംസ്ഥാനത്തെ ടൂറിസം മാപ്പില്‍ ഇടം നേടിയ പ്രധാന ഇടങ്ങളില്‍ ഒന്നാണ് ചടയമംഗലം ജടായുപാറ. ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് വിവരം. കേബിള്‍ കാറുകളും, ഫ്രീ ക്ലൈംബിങ്, റോക്ക് ക്ലൈമ്ബിങ്, ചിമ്മിനി ക്ലൈമ്ബിങ്, കമാൻഡോ നെറ്റ്, ബർമ ബ്രിഡ്‌ജ് തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങളാണ് ഇവിടുത്തെ മുഖ്യ ആകർഷണം.

എന്നാല്‍ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്ക് മുന്നറിയിപ്പില്ലാതെ വർദ്ധിപ്പിച്ച പ്രവേശന നിരക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് വിവരം. നിരവധി ആള്‍ക്കാർ നിരക്ക് മനസ്സിലാക്കിയതോടെ മടങ്ങുന്നതായും പരാതികള്‍ ഉയർന്ന് വരികെയാണ്. കേബിള്‍ കാർ ഉള്‍പ്പെടെ സന്ദർശനം നടത്തുന്നതിനായി ഒരാള്‍ക്ക് 550 രൂപയാണ് മുൻകാലങ്ങളില്‍ ഈടാക്കിയിരുന്നത്. കേബിള്‍ കാർ ഉപയോഗിക്കാതെ പടികള്‍ കയറി സന്ദർശനം നടത്തുന്നതിനായി ഒരാള്‍ക്ക് 250 രൂപയുമായിരുന്നു.
എന്നാല്‍ ക്രിസ്മസ്-പുതുവത്സര അവധിക്കാലമായതോടെ ഉണ്ടായ ജനത്തിരക്ക് കണക്കിലെടുത്ത് പ്രവേശ നിരക്ക് സംഘാടകർ വർദ്ധിപ്പിച്ചിരിക്കുന്നതായാണ് പരാതികള്‍ ഉയരുന്നത്. കേബിള്‍ കാറില്‍ സന്ദർശനം നടത്തുന്നതിനായി 610 ഉം, പടികള്‍ നടന്ന് കയറി സന്ദർശനം നടത്തുന്നതിനായി 350 ഉം എന്നതുമാണ് പുതിയ നിരക്കുകള്‍.
അതേസമയം ഈ നിരക്കുകള്‍ അവധിക്കാലം കഴിയുന്നത് വരെ തൂടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 3 വരെ താല്‍കാലികമായി തീരുമാനിച്ചിരിക്കുന്ന നിരക്കുകള്‍ ഈടാക്കിയാവും ടൂറിസ്റ്റുകള്‍ക്ക് സന്ദർശനം അനുവദിക്കുക.

There is no ads to display, Please add some