ഐ എസ് ആർ ഒ ചാരക്കേസ് കെട്ടി ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സി ഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടിയാണ് ചാര കേസ് എന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. വിജയൻ ഹോട്ടലിൽ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്ന് സിബിഐ.

ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയിൽ നൽകാതിരുന്നതിനെ തുടർന്നാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിൻ്റെ പിറ്റേ ദിവസം മുതൽ വാർത്ത വന്നു തുടങ്ങിയത്. ചാരക്കേസ് വാർത്തകൾ ചോർത്തി നൽകിയത് എസ് വിജയനെന്ന് മുതിർന്ന മാധ്യമ പ്രവർത്തകരുടെ മൊഴി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.

നമ്പി നാരായണൻ പോലീസ് കസ്റ്റഡിയിൽ മർദനം ഏറ്റെന്ന ഡോക്ടറുടെ മൊഴി കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. നമ്പി നാരായണൻ കസ്റ്റഡിയിൽ മൃതപ്രായനായെന്നും ഇനിയും മർദിച്ചാൽ മരിച്ചു പോകുമെന്ന് താൻ പോലീസിന് മുന്നറിയിപ്പ് നൽകിയെന്നും ഡോ സുകുമാരൻ്റെ മൊഴി.

അവശനായ നമ്പിക്ക് ചികിത്സ വേണമെന്ന് പറഞ്ഞത് ജോഷ്വ എന്ന് റിട്ട എസ്പി ബേബി ചാൾസിൻ്റെ മൊഴിയും കുറ്റപത്രത്തിലുണ്ട്. എച്ച് എല്ലിൻ്റെ ഗസ്റ്റ്ഹൗസിൽ പോലിസ് കസ്റ്റഡിയിലിരിക്കെ നമ്പിയെ ഐബിയും ചോദ്യം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *