തൊടുപുഴ: ഇടുക്കിയിൽ ഡിസിസി പ്രസിഡന്റും കെപിസിസിയും തമ്മിലുള്ള പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു പുറത്താക്കിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ രണ്ട് മണിക്കൂറിനകം കെപിസിസി തിരിച്ചെടുത്തു. മുട്ടം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷൈജ ജോമോനെയാണ് ഡിസിസി മാറ്റിയത്. കെപിസിസിയുടെ അനുവാദം ഇല്ലാതെയായിരുന്നു നടപടി.
നേരെത്തെ പെരുവന്താനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഡിസിസിയെ അറിയിക്കാതെ കെപിസിസി സസ്പെൻഡ് ചെയ്തിരുന്നു. കെപിസിസിയുടെ അനുമതിയില്ലാതെയാണ് ഷൈജയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കെപിസിസി ഇക്കാര്യം അറിയുന്നതെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
There is no ads to display, Please add some