മുണ്ടക്കയം: അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതി നൽകിയ ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍ന്റെ പ്രവർത്തിക്കു പിന്നാലെ ഹോട്ടലുകളിലെ അമിത ബില്ല് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.എംഎൽഎ പരാതിപ്പെട്ട ഹോട്ടലിൽ മുട്ടക്കറിക്ക് 50 രൂപയാണ് വിലയെങ്കിൽ. അതിന്റെ ഇരട്ടിയാണ് മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ ചാർജാക്കുന്നത്.

അതെ ഒരു മുട്ടക്കറിക്ക് 100 രൂപ! മുട്ടക്കറിക്ക് മാത്രമല്ല തീ വില ചായക്ക്‌ 30, അപ്പത്തിന് 15… അങ്ങനെ നീളുന്നു ഇവിടുത്തെ കഴുത്തറപ്പൻ വില.

‘വിലകൾ കാണുന്നവർ വിലയിരുത്തട്ടെ….’

‘ഈ വില ആണോ മറ്റുള്ള സാധാരണ ഹോട്ടലുകളിൽ…. ചായക്ക് 30രൂപയും എഗ്ഗ് റോസ്റ്റിനു 100രൂപയും’

ഇങ്ങനെ ഒരു അടിക്കുറിപ്പും നൽകി ഒരു യുവാവ് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ ബില്ല് ഫേസ്ബുക്ക് വഴി പങ്കുവെച്ചപ്പോഴാണ് ഈ ഹോട്ടലിലെ തീവെട്ടി കൊള്ള പുറത്തുവരുന്നത്.

അതേസമയം പോസ്റ്റിട്ട യുവാവിനെ അനുകൂലിച്ചു വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ചിലർ തങ്ങൾക്കും ഇതേ അനുഭവം ഉണ്ടായതായി പറയുമ്പോഴും. ഇത്തരം ഹോട്ടലുകളിൽ എന്തിനു പോയി കഴിക്കണം എന്ന് ചോദിച്ചു മറ്റ് ചിലർ വിമർശനം ഉയർത്തുന്നു.

എന്തായാലും അമിതയിലെ ഈടാക്കിയ ഹോട്ടലിനെ കൊണ്ട് അത് കുറപ്പിച്ച ‘ചിത്തരഞ്ജന്‍ എഫക്ടിനായി’ കാത്തിരിക്കുകയാണ് ഇവിടെയുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *

You missed