ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പലരുടേയും മാര്‍ഗങ്ങളില്‍ ഒന്നാണ് ഭവന വായ്പ. എന്നാല്‍ കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍, സ്ഥിരവരുമാനമുള്ള വ്യക്തി അല്ലാതിരിക്കല്‍, രേഖകളുടെ അഭാവം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളാല്‍ ബാങ്കുകളില്‍ നിന്ന് ഭവനവായ്പ ലഭിക്കുന്നതിന് തടസങ്ങള്‍ നേരിടാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

  1. ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുക

ഭവന വായ്പ നിരസിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മോശം ക്രെഡിറ്റ് സ്കോര്‍ ആണ്. വായ്പാ അപേക്ഷ വിലയിരുത്തുമ്പോള്‍ ബാങ്കുകള്‍ ക്രെഡിറ്റ് സ്കോറിന് ഊന്നല്‍ നല്‍കുന്നു. 700-ന് താഴെയുള്ള ക്രെഡിറ്റ് സ്കോര്‍ ആണെങ്കില്‍ വായ്പ നിരസിക്കപ്പെടാം.. കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ കാരണം അപേക്ഷ നിരസിക്കപ്പെട്ടാല്‍,അത് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ശ്രമിക്കണം.

ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചില ഘട്ടങ്ങള്‍ വഴികളിതാ

  1. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കുറയ്ക്കുക, വ്യക്തിഗത വായ്പകള്‍ അടച്ചുതീര്‍ക്കുക
  2. സ്കോര്‍ മെച്ചപ്പെടുന്നതുവരെ, പുതിയ ലോണുകളോ ക്രെഡിറ്റ് കാര്‍ഡുകളോ എടുക്കുന്നത് ഒഴിവാക്കുക
  3. ബില്ലുകള്‍ (ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐകള്‍) എല്ലാ മാസവും കൃത്യസമയത്ത് അടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക.
  1. വായ്പകള്‍ക്കായി ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍
    ബാങ്കുകള്‍ ഭവനവായ്പ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാം. ബാങ്കുകളെ അപേക്ഷിച്ച് എന്‍ബിഎഫ്സികള്‍ വായ്പകള്‍ അനുവദിക്കുന്നതിന് കടുംപിടിത്തം കാണിക്കാറില്ല. കുറഞ്ഞ ക്രെഡിറ്റ് സ്കോറോ, കൃത്യമായ വരുമാനം ഇല്ലാത്തതോ ആയ അപേക്ഷകര്‍ക്കും എന്‍ബിഎഫ്സികള്‍ വായ്പകള്‍ നല്‍കുന്നതായി കണ്ടുവരുന്നു. എന്നിരുന്നാലും പലപ്പോഴും അല്പം ഉയര്‍ന്ന പലിശ നിരക്ക് ഇവര്‍ ഈടാക്കുന്നു.
  2. ഈടിന്റെ ബലം വ്യക്തിപരമായ സാമ്പത്തിക സ്ഥിതിയാണ് ഭവന വായ്പ നിരസിക്കലിന് കാരണമാകുന്നതെങ്കില്‍, ഒരു സഹ-അപേക്ഷേകനെ തേടാം. അല്ലെങ്കില്‍ ഗ്യാരന്‍റി നില്‍ക്കാന്‍ ഒരാളെ കണ്ടെത്താം. സഹ-അപേക്ഷകന്‍, വായ്പ തിരിച്ചടവിന്‍റെ ഉത്തരവാദിത്തം പങ്കിടുന്ന വ്യക്തിയായിരിക്കും. സാമാന്യം നല്ല ധനസ്ഥിതിയും, മികച്ച ക്രെഡിറ്റ് സ്കോറും ഉള്ളതുമായ ഒരു ഗ്യാരന്‍റര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ബാങ്ക് വായ്പ അപേക്ഷ അനുകൂലമായി പരിഗണിച്ചേക്കാം. ലോണില്‍ വീഴ്ച വരുത്തിയാല്‍ ഗ്യാരന്‍റര്‍ നിയമപരമായി ഉത്തരവാദിയാണെന്ന കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
  3. സര്‍ക്കാര്‍ സ്കീമുകള്‍

സര്‍ക്കാരുകളുടെ ഭവന പദ്ധതികള്‍ ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന് പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് സ്കീമുകള്‍

  1. ഡൗണ്‍ പേയ്മെന്‍റ് വര്‍ദ്ധിപ്പിക്കുക

ബാങ്കുകളോ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനളോ ലോണ്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍, ഡൗണ്‍ പേയ്മെന്‍റ് വര്‍ദ്ധിപ്പിക്കുന്നത് പരിഗണിക്കാം. കൂടുതല്‍ തുക വായ്പ എടുക്കുന്നയാള്‍ കണ്ടെത്തിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടായിരിക്കും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed