കോട്ടയം: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ കുറ്റിമരംപറമ്പ് വാർഡ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകൾ (കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്,23 വാർഡുകളും പാറത്തോട് പഞ്ചായത്തിലെ 16,17 വാർഡുകളും കൂട്ടിക്കൽ പഞ്ചായത്തിലെ രണ്ടു മുതൽ 13വരെ വാർഡുകളും).
വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര വാർഡ്, തലനാട് പഞ്ചായത്തിലെ മേലടുക്കം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും 12നും പോളിങ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്കൂളുകൾക്ക് 11, 12 തീയതികളിലും കലക്ടർ അവധി പ്രഖ്യാപിച്ചു.


