മുണ്ടക്കയം: വേലനിലം ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ പ്രവേശനോത്സവവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് അഷറഫ് കല്ലുപുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന കൂടുന്ന യോഗം ഇമാം അബ്ദുള്‍ റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
പെരുവന്താനം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ എച്ച് ഇസ്മായില്‍ കറുത്തോര് വീട്, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിമേഷ് കെ എഫ് എന്നിവർ ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു. ജമാ അത്ത് സെക്രട്ടറി അജിമോന്‍, കെ എ ഷുക്കൂർ കുതിരം കാവിൽ, കെ എസ് ഹാരീസ് തുടങ്ങിയവര്‍ സംസാരിച്ചു.

There is no ads to display, Please add some